• കൊഴിഞ്ഞ ദളം 2013

  കൊഴിഞ്ഞ ദളം 2013

  2013 രണ്ടാം പകുതി ദളങ്ങളെ സംബന്ധിച്ച് വളരെ നല്ലൊരു വർഷം ആയിരുന്നു
  ഓരോ ദിവസത്തേയും പുതിയ ഗ്രാഫിക്സ് കൂടാതെ വിവിധയിനങ്ങളിലെ 3221ഗ്രാഫിക്സ് ദളങ്ങളിൽ ഉൾപ്പെടുത്താൻ സാധിച്ചു...
  എല്ലാ ഗ്രാഫിക്സ് ഡിസൈനർമാർക്കും ഒരുപാട് നന്ദി. അതുപോലെ പൂക്കളെ കുറിച്ചുള്ള മറ്റു പേജുകളും ഇതൊക്കെ സാധിച്ചത് പൂക്കാളോടും ഗ്രാഫിക്സിനോടും ഉള്ള അതിയായ ആകർഷണം തന്നെ. ഇഷ്ട്ടപ്പെട്ട വീട്ടുമുറ്റത്തു നിന്നും പറിച്ചെറിയപ്പെട്ട ഒറ്റപ്പെട്ടു പോയൊരു ചെടിയുടെ വേദനയോടെ കുറച്ചുനാൾ എന്ത് ചെയ്യണം എന്നറിയാതെ പകച്ചിരുന്നെങ്കിലും കൂടെ നിന്ന ചില നല്ല കൂട്ടുകാർക്കും ഇടയ്ക്കെപ്പോഴോ കൈമോശം വന്ന് വീണ്ടും ഒട്ടും പ്രതീക്ഷിക്കാതെ തിരിച്ചു കിട്ടിയ വളരെ പഴയൊരു സുഹൃത്തിന്റേയും സഹായത്തിനും ദൈവത്തിനും നന്ദി. ദളങ്ങളുടെ പുതിയ ബ്ലാക്ക് തീം എടുത്ത് പറയണ്ട ഒന്നാണ്, ബാന്നെഴ്സ് എന്നും കൗതുകത്തോടെ നോക്കികണ്ടിരുന്നതുകൊണ്ട് അത്തരത്തിലൊന്ന് വേണ്ട രീതിയിൽ തന്നെ സൃഷ്ട്ടിച്ച സൊറ റ്റെമ്പ്ലെറ്റ്സിനും നന്ദി. സന്ദർശകർ, അറിയാവുന്ന കുറച്ചുപേർ അറിയാത്ത നിരവധിപേർ പല രാജ്യത്തുനിന്നും ഏവർക്കും നന്ദി ഒപ്പം നല്ലൊരു വർഷവും ആശംസിക്കുന്നു.
  ഒരു പൂവിനെ കുറിച്ച് ഗൂഗിൾ അമ്മാവനോട് ചോദിക്കുമ്പോൾ തെളിഞ്ഞു വരുന്ന നിരവധി പേജുകളിൽ അറിയപ്പെടാത്ത ഒരുപാടൊരുപാട് കാര്യങ്ങളിലേക്ക് ചെന്നെത്തുമ്പോൾ അതിന്റെ പിന്നിൽ സാഹായ ഹസ്തമായി ആ മേഘലയിലെ രാജാക്കന്മാരായ പൂന്തോട്ട സ്പെഷ്യലിസ്റ്റുകൾ അവരുടെ അഭിപ്രായങ്ങൾ കണ്ടെത്തലുകൾ ബ്ലോഗുകൾ ഒക്കെ ഏറെ ഗുണം ചെയ്തു. വല്ലാത്തൊരു ആവേശത്തോടെ ഓരോന്നും ആദ്യമായി കാണുന്നൊരു കൗതുകത്തോടെ നോക്കി കാണുമ്പോൾ  ഇതൊന്നും ഒന്നുമല്ല ഇനിയും എന്തെല്ലാമോ ചെയ്യാൻ ഉണ്ടെന്നൊരു തോന്നൽ ..പൂക്കളുടെയും ഗ്രാഫിക്സിന്റെയും ഈ സുന്ദര ലോകം ..
  സുഹൃത്തുക്കളെ ഇതാണെന്റെ ലോകം ...ഇത് മാത്രം.. ഞാൻ ഇവിടെയെ ഉള്ളു.. .. ഇവിടെ മാത്രം..
  കൊഴിഞ്ഞുപോയ ദളത്തിലെ നല്ല ഓർമ്മകൾ മാത്രം ബാക്കി വച്ച് പുതിയൊരു ദളത്തെ വരവേൽക്കാൻ ദളങ്ങൾ ...

0 comments:

Post a Comment