• നാടന്‍ സുന്ദരിപൂക്കള്‍


  എത്ര മറുനാടന്‍ പൂക്കള്‍ ഉണ്ടെങ്കിലും നമ്മുടെ മലയാളക്കരയിലെ പൂക്കളുടെ സൗന്ദര്യം ഒന്ന് വേറിട്ട്‌ തന്നെ നില്‍ക്കും.. തനി നാടന്‍ സുന്ദരിപൂക്കള്‍..
  [ all wallpaper type images ]
  തെച്ചിപൂക്കള്‍.. ഒരു ഇരുപത് വര്‍ഷം മുന്‍പൊക്കെ ഏതൊരു വീട്ടുമുറ്റത്തും ഈ ചെടി കാണുക പതിവായിരുന്നു..
  തറയില്‍ നട്ടുവളര്‍ത്തിയ നാടന്‍ തെച്ചി ആയിരുന്നു അത്.. 
              നാലുമണി പൂക്കള്‍, ഇവയെ ഇഷ്ട്ടമില്ലാത്തവര്‍ കാണില്ല
   പത്തുമണി എട്ടുമണി എന്നൊക്കെ പറയുന്ന കൊച്ചു സുന്ദരികള്‍
     വാടാമല്ലി,ദിവസങ്ങളോളം വാടാതെ നില്ക്കാന്‍ കഴിയുന്ന     കൊച്ചുപൂക്കള്‍
  മുല്ല നിര്‍മ്മലതയുടെ പ്രതീകമായി എങ്ങും സുഗന്ധം പരത്തി മുല്ല, വിവിധയിനം മുല്ലയും പിച്ചിയും
  പാലപ്പൂവെന്നും ചെമ്പകം എന്നും ഒക്കെ വിളിപ്പേരുള്ള പൂക്കള്‍
  മിക്കവാറും ക്ഷേത്ര പരിസരത്ത് കാണപ്പെടും.
  പൂജയ്ക്ക് ഉപയോഗിക്കുന്ന പൂക്കള്‍, നല്ലൊരു സുഗന്ധം ഉണ്ട് ഈ പൂക്കള്‍ക്ക്
  വെളുത്തപൂക്കള്‍ സുഗന്ധത്തിന്റെകാര്യത്തില്‍മുന്നില്‍
  നമ്മുടെ സ്വന്തം ചെമ്പരത്തി
  ചെവിയില്‍ തിരുകാം എന്നോക്കെ കളിയാക്കലിന്റെ 
  പ്രതീകമാകുന്ന ഇവള്‍ക്ക്
  ഗുണങ്ങള്‍ മാത്രമേ ഉള്ളു
  സുഗന്ധം ഇല്ലെങ്കിലും കാണാന്‍ ചന്തം ഉള്ള സീനിയ
  ഒരുപാട് ദിവസം വാടാതെ നില്‍ക്കും എന്നുള്ളത് തന്നെ പ്രത്യേകത
  നിശാഗന്ധി രാത്രിയിലെ സുന്ദരി
  ലോകം ഉറങ്ങുമ്പോള്‍ ഇവള്‍ ഉണരുന്നു 
  മറ്റെല്ലാവരും കാണുന്ന മുന്നേ
  ജീവന്‍ വെടിയുന്നു..എനിക്കേറ്റവും ഇഷ്ടം ഉള്ള പൂവ്
  കടലാസ്സ്‌ പൂക്കള്‍
  കൂട്ടം കൂട്ടമായി നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗി തന്നെ

  ചെറിയ സൂര്യകാന്തി നാട്ടിന്‍പുറങ്ങളിലെ വീടുകളില്‍ മിക്കയിടത്തും കാണാം ഈ ചെടി
  ശരിക്കുള്ള സൂര്യകാന്തി ഇതല്ല എങ്കിലും ഈ പൂവും ആ ഗണത്തില്‍ പെടും
  ബന്തി ജമന്തി മല്ലിക എന്നൊക്കെ വിളിപ്പേരുള്ള merrygold
  എന്തുകൊണ്ടും സുന്ദരിപൂക്കള്‍ തന്നെ
  കിഴുക്കുത്തിമുല്ല എനിക്കിഷ്ടപ്പെട്ട പൂക്കളില്‍ ഒരെണ്ണം
  കുലകുലയായി പൂത്ത് കിടക്കുന്നത് കാണാന്‍ 
  ഒരു പ്രത്യേക ചന്തം തന്നെ
  ഒരു കുലയില്‍ തന്നെ ഒന്നില്‍ കൂടുതല്‍ നിറങ്ങള്‍ ഉണ്ടാകും
  മധുമാലതി എന്നും പേരുണ്ട്
  പവിഴമല്ലി. പാരിജാതം എന്നും ചിലയിടങ്ങളില്‍ അറിയപ്പെടുന്നു..
  പൂജയ്ക്കെടുക്കുന്ന പൂക്കള്‍,നല്ലൊരു ഗന്ധം ഉണ്ട്..
  ചെറിയ മരമായി നില്‍ക്കുന്നത് കൊണ്ട് പൂക്കള്‍ കൊഴിയുമ്പോള്‍ അവിടമാകെ പൂക്കളാല്‍
  മൂടപ്പെടും..ഓറഞ്ച് തണ്ടോട് കൂടിയ വെളുത്ത കൊച്ചു സുന്ദരി
  തീപ്പൊരി പൂക്കള്‍, ചിലയിടത്ത് മാങ്ങാനാറി എന്നും വിളിപ്പേരുണ്ട്
  പല നാട്ടിലും പല പേരുകള്‍ ആകുമല്ലോ..
  വിവിധ നിറങ്ങളില്‍ ഉള്ള പൂക്കള്‍ ഒരുപാട് ചെടികള്‍ ചേര്‍ന്ന്‍ നിന്നാല്‍ കാണാന്‍ ചേല് തന്നെ


   


  ചെമ്പകം,ഇതാണ് ശരിക്കുള്ള ചെമ്പകം
  മഞ്ഞയും വെള്ള നിറത്തിലും അങ്ങനെ 2 തരത്തില്‍ ഉണ്ട്
  നല്ല സുഗന്ധം ഉണ്ട് ഈ പൂക്കള്‍ക്ക്. പെണ്‍കുട്ടികള്‍ ഈ പൂക്കള്‍ തലമുടിയില്‍ ചൂടിയാല്‍
  ഞെട്ട് മുകളിലേക്ക് പൂവ് താഴേക്കും എന്ന രീതിയില്‍ ചൂടിയാല്‍ ഇഷ്ട്ടപെട്ടയാളെ
  ഭര്‍ത്താവായി ലഭിക്കും എന്നൊരു സങ്കല്പം ഉണ്ട് 

   

  നാഗലിംഗം,ശിവമല്ലി ശിവകമലം എന്നൊക്കെ അറിയപ്പെടുന്ന  പൂക്കള്‍
  മിക്കവാറും ശിവക്ഷേത്ര പരിസരത്ത്  ഇത് ഉണ്ടാകും
  വലിയ മരമായി നില്‍ക്കുന്ന ഇവയെ, പരിപാവനമായ വൃക്ഷമായി
  കരുതുന്നു. പൂക്കള്‍ കാണാന്‍ നല്ല ഭംഗി തന്നെ

  കൈതോന്നി അഥവാ മേന്തോന്നി പൂക്കള്‍
  ത്തിനില്‍ക്കുന്ന തീനാളം പോലെ സുന്ദരി, ഒരുപാട് ഗുണങ്ങള്‍ ഉള്ള ഔഷധസസ്യം 

  മന്താരം, പൂജയ്ക്കുപയോഗിക്കുന്ന പൂക്കള്‍
  ഗന്ധമൊന്നും ഇല്ലെങ്കിലും കേരളീയരുടെ  നടുമുറ്റത്ത് മന്താരം
  എന്നും പ്രിയപ്പെട്ടവള്‍ തന്നെ.ഇവളെക്കുറിച്ചു  കവികള്‍ പോലും
  വാഴ്ത്തിപ്പാടിയിരിക്കുന്നു. തൂവെള്ളയും ഇളം മഞ്ഞനിറത്തിലും
  രണ്ടിനം ഉണ്ട്,പുറം രാജ്യങ്ങളില്‍ പിങ്ക് നിറത്തിലും.


   

     ണ്ണന്‍റെ അരമണിയെ അനുസ്മരിപ്പിക്കുന്ന കേരളത്തിന്‍റെ
  സ്വന്തം കണിക്കൊന്ന, പൂത്ത് കുലച്ചു കിടക്കുന്നത് കാണാന്‍
  എത്ര മനോഹരം, ഒരു വര്‍ഷത്തിന്‍റെ  മുഴുവന്‍ ഐശ്വര്യവും പേറി നടക്കുന്ന സുന്ദരിപ്പൂവ്‌

   
   
  ആകാശമുല്ല എന്നറിയപ്പെടുന്ന cyprus vine
  ചെറിയ പൂക്കള്‍ നക്ഷത്രങ്ങളെപോലെ.
  നാട്ടിന്‍പുറത്ത്  മിക്കവാറും പറമ്പിലൊക്കെ പടര്‍ന്നു കിടക്കുന്നെ കാണാം 

  അധികവും dark പിങ്ക് നിറത്തിലാണ് കാണപ്പെടുന്നത് അപൂര്‍വ്വമായി വെള്ളയും ഉണ്ട് 
   
   

     നാട്ടിന്‍പുറങ്ങളില്‍ കണ്ടുവരുന്ന ഒരു പൂവ്
  ചെണ്ടുറോസ്, ഒരു തണ്ടില്‍ കുറെയധികം പൂക്കള്‍ 

  ഒരുമിച്ച് ഉണ്ടാകും
  ചെറിയൊരുയൊരു സുഗന്ധം ഉണ്ട്,

  ഇളം പിങ്ക് നിറത്തിലഉള്ളതാണ് പൂക്കള്‍ 


   
   
   

  Changing Rose ചെമ്പരത്തിയുടെ ഒരു വകഭേദം .
  രാവിലെ വിടരുമ്പോള്‍ വെള്ളയും ,ഉച്ചക്ക് ഇളം പിങ്ക് നിറവും
  വൈകുന്നേരം ആകുമ്പോഴേക്കും dark പിങ്ക് നിറവും ആകുന്ന changing rose1 comments:

 1. sooo cute .... both pictures nd description ... excellent :) :)

Post a Comment